ചേർത്തല:ചേർത്തല ഉപജില്ലാ കലോത്സവത്തിൽ എൽ.പി. യു.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മതിലകം ലിറ്റിൽ ഫ്ലവർ യു.പി സ്‌കൂളിൽ 4ന് രാവിലെ 9.30ന് അനുമോദന സമ്മേളനം നടക്കും.ജില്ല കളക്ടർ അലക്സ് വർഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.സ്കൂൾ മാനേജർ സിസ്റ്റർ ഇസബെൽ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിക്കും. റോട്ടറി മുൻ ഗവർണർ കെ.ബാബുമോൻ മുഖ്യാതിഥിയായാകും.യുപി വിഭാഗത്തിൽ 72 പോയിന്റും എൽ.പി വിഭാഗത്തിൽ 59 പോയിന്റും നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ് നേടിയതെന്നും ഗണിത ശാസ്ത്രം, സാമുഹിക ശാസ്ത്രം എന്നീ മേളകളിലും ഓവറോൾ ചാമ്പ്യൻഷിപ് നേടിയിരുന്നുവെന്നും പ്രധാനാദ്ധ്യാപിക സിസ്റ്റർ പി.പി. മേഴ്സി, അദ്ധ്യാപിക സിസ്റ്റർ സിനി ജോസഫ് എന്നിവർ അറിയിച്ചു.