മാവേലിക്കര : മുതിർന്ന പ്രാദേശിക മാധ്യമപ്രവർത്തകനും സാമൂഹിക, രാഷ്ട്രീയ, സമാന്തര വിദ്യാഭ്യാസ പ്രവർത്തകനുമായ സി.ആർ എസ്. ഉണ്ണിത്താനെ അക്ഷരമിത്രം പുരസ്കാരം നൽകി ആദരിച്ചു. മാവേലിക്കര സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. സാന്ത്വനം പ്രസിഡന്റ് അഡ്വ.കെ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, കെ.ജി.മുകുന്ദൻ, ഡോ.കെ.ശശിധരൻ പിള്ള, സുധീഷ് ചാങ്കൂർ, എസ്.രാധാകൃഷ്ണൻ നായർ, സുരേഷ് തോട്ടത്തിൽ, രവി മമ്പറ, വിമലദേവൻ, റ്റി.എം.സുരേഷ് കുമാർ, ബി.പ്രദീപ് കുമാർ, പി.ആർ.രാജേന്ദ്രൻ, ശ്രീകുമാർ, എം.കെ.ജിനദേവൻ, വിനീത് ചന്ദ്രൻ, അമ്പിളി ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.