ഹരിപ്പാട്: സി.പി.എം മുതുകുളം ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. കെ.എച്ച്.ബാബുജാൻ ഉദ്ഘാടനം ചെയ്തു. കെ.വാമദേവൻ, കെ.ബി.ഗോപാലകൃഷ്ണപിള്ള, എൽ.ജയകുമാരി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.ഷാനി റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ.സജീവൻ, എം.സുരേന്ദ്രൻ, ഏരിയ സെക്രട്ടറി വി.കെ.സഹദേവൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.വിജയകുമാർ,അഡ്വ. ടി.എസ്.താഹ, ആർ.ഗോപി, അഡ്വ. ബി.രാജേന്ദ്രൻ, കെ.കരുണാകരൻ, പ്രൊഫ. കെ.പി.പ്രസാദ് എന്നിവർ സംസാരിച്ചു. കെ.വാമദേവൻ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് പ്രകടനവും പൊതുസമ്മേളനവും നടന്നു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ.ഷൈൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.