
ചാരുംമൂട് : നൂറനാട് ലെപ്രസി സാനട്ടോറിയത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള ജയിൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്(എസ് ) മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിവേദനം നൽകി.
കുഷ്ഠരോഗികളായ തടവുകാരെ പാർപ്പിക്കാൻ 1935ൽ തിരുവിതാംകൂർ രാജാവിന്റെ ഉത്തരവനുസരിച്ച് പണികഴിപ്പിച്ച ജയിലിന്റെ ഇന്നത്തെ ജീർണാവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും സാനറ്റോറിയം ആശുപത്രിയും ജയിലും സന്ദർശിക്കാൻ മന്ത്രിയെ ക്ഷണിച്ചതായും നിയോജകമണ്ഡലം പ്രസിഡന്റ് പള്ളിക്കൽ സുരേന്ദ്രനും ജില്ലാ സെക്രട്ടറി പി.ബി ചന്ദ്രശേഖരപിള്ളയും അറിയിച്ചു.