
കായംകുളം :എസ്.എൻ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 'മഹിതം മലയാളം' എന്ന പേരിൽ കേരളപ്പിറവി ദിനാഘോഷം നടന്നു. സ്കൂൾ അങ്കണത്തിൽ ഒരുക്കിയ ഭൂപടത്തിൽ 68 കുട്ടികൾക്ക്, സാംസ്കാരിക സമിതി പ്രസിഡന്റും സ്കൂൾ മാനേജരും സാഹിത്യകാരനുമായ ഡോ.പി.പദ്മകുമാർ മൺചിരാതുകളിൽ ഭദ്രദീപം തെളിച്ചു നൽകി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ കെ.ആർ വിശ്വംഭരൻ ,കമ്മിറ്റി അംഗങ്ങളായ അനിതാ സത്യൻ, സി.ഭദ്രൻ, എസ്.നാരായണ ദാസ്, എൻ.ശ്രീകുമാർ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീന ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു. അബിലക്ഷ്മി.എ മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുൽഫി എ കേരളത്തെക്കുറിച്ച് പ്രഭാഷണം നടത്തി. കേരള കേസരി, മലയാളി മയൂരി എന്നിവരെ കണ്ടെത്തുന്ന പ്രവർത്തനം, തിരുവാതിര, വഞ്ചിപ്പാട്ട് കളരിപ്പയറ്റ് തുടങ്ങിയ പരിപാടികൾ നടന്നു. മലയാളം കൗൺസിൽ രേഖ പി, അജിത് കുമാർ ആർ, സുലഭ.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.