അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കോമന 3715ാം നമ്പർ ശാഖയിൽ ഡോ.പൽപ്പുവിന്റെ 161- മത് ജന്മദിനാഘോഷം സംഘടിപ്പിച്ചു. ശാഖാ സെക്രട്ടറി വി.ഉത്തമൻ അമ്പലപ്പുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ദിലീപ് അദ്ധ്യക്ഷനായി . വൈസ് പ്രസിഡൻ്റ് കെ.ബാബുക്കുട്ടൻ, വനിതാ സംഘം പ്രസിഡന്റ് മണിയമ്മ രവീന്ദ്രൻ , സെക്രട്ടറി ജലജ ഉണ്ണിക്കൃഷ്ണൻ, ലീലമ്മ ബോബൻ, ബിന്ദു ഉത്തമൻ, സുഷമ്മ അനിയൻകുഞ്ഞ്, മനിമോൾ, തുളസി സുനിൽ, രജ്ഞിനി മനേഷ് എന്നിവർ സംസാരിച്ചു.