s

ആലപ്പുഴ: റവന്യൂ ജില്ല സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരം പങ്കാളിത്തവും രുചിമേളവും കൊണ്ട് ശ്രദ്ധേയമായി. രുചിക്കൂട്ട് 2024 എന്ന പേരിൽ നടന്ന മത്സരത്തിൽ കളർകോട് ജി.എൽ.പി.എസിലെ ബി.രമ്യ ഒന്നാം സ്ഥാനം നേടി. കായംകുളം ഗവ. ഗേൾസ് എച്ച്.എസ്.എസിലെ എ.സലീന ബീവി രണ്ടാം സ്ഥാനവും കുന്നം ഗവ. എച്ച്.എസ്.എസിലെ ടി.സി ജയശ്രീ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.വി പ്രിയ മത്സരം ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് ടി.ആർ റെജി അദ്ധ്യക്ഷത വഹിച്ചു.