
മുഹമ്മ :ചേർത്തല ഉപജില്ലാ ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും നേട്ടം കൈവരിച്ച് മുഹമ്മ ഗവ.എൽ.പി.എസ്. ശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും കലാമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവുമാണ് സ്കൂൾ നേടിയത് . പി.ടി.എയുടെയും സ്കൂൾ മോണിട്ടറിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ മുഹമ്മ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് വിഷ്ണു അധ്യക്ഷത വഹിച്ചു . വാർഡ് അംഗം വി.വിഷ്ണു യോഗം ഉദ്ഘാടനം ചെയ്തു . എസ്. എം. സി. ചെയർമാൻ സജി മോഹൻ ,എച്ച്.എം ജയശ്രീ, എം.പി.ടി.എ പ്രസിഡന്റ് പ്രിയ, പി.ടി.എ അംഗം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.