
ഹരിപ്പാട് : കെ.എസ്.ആർ.ടി എംപ്ളോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹരിപ്പാട് യൂണിറ്റിൽ നടന്ന ഓപ്പൺ ജനറൽ ബോഡി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ.നിരീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.എസ്.എ.മനാഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മധു ബി,ഗോപൻ, ട്രഷറർ ആർ.ജയൻ, ജില്ലാ കമ്മിറ്റി അംഗം രമ്യ രാജു എന്നിവർ സംസാരിച്ചു.സെക്രട്ടറി ദീപ് ജനാർദ്ദനൻ സ്വാഗതവും യൂണിറ്റ് ട്രഷറർ കെ.ജയൻ നന്ദിയും പറഞ്ഞു.