ആലപ്പുഴ : കലവൂർ റസിഡന്റ്സ് അസോസിയേഷന്റെയും റോട്ടറി ക്ലബ്ബ് ഒാഫ് ആലപ്പി നോർത്തിന്റെയും ചൈതന്യ ഹോസ്പിറ്റൽ എറണാകുളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ കലവൂർ സയൻസ് അക്കാദമിയിൽ നടക്കും. റോട്ടറി അസി. ഗവർണർ ആന്റണി മലയിൽ ഉദ്ഘാടനം ചെയ്യും. കെ.ആർ.എ പ്രസിഡന്റ് കെ.പി.ഹരിലാൽ അദ്ധ്യക്ഷനാകും. കെ. ആർ. എ സെക്രട്ടറി റ്റി.എ. മോഹൻ സ്വാഗതം പറയും. റോട്ടറി ക്ലബ്ബ് ഒാഫ് ആലപ്പി നോർത്ത് പ്രസിഡന്റ് സൂരജ് ആർ മുഖ്യപ്രഭാഷണം നടത്തും. കെ. ആർ. എ ജനറൽ കൺവീനർ വി. ആർ. സുകുമാരൻ, റോട്ടറി ക്ലബ്ബ് ഒാഫ് ആലപ്പി നോർത്ത് ട്രഷറർ മുരളി എന്നിവർ സംസാരിക്കും. റോട്ടറി ക്ലബ്ബ് ഒാഫ് ആലപ്പി നോർത്ത് സെക്രട്ടറി ജോജി മാത്യു നന്ദി പറയും.