ചേർത്തല: ചെറുവാരണം ശ്രീനാരായണപുരം (പുത്തനമ്പലം)ക്ഷേത്ര
ത്തിൽ സ്‌കന്ദഷഷ്ഠി കാവടി ഉത്സവവും ഓഫീസ് സമുച്ചയ ശിലാസ്ഥാപനവും ഏഴിന് നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് ഇൻ ചാർജ്ജ് അഡ്വ.കെ.ഷാജി, സെക്രട്ടറി കെ.ഷിബു,ട്രഷറർ കെ.ചിദംബരൻ,പി.ആർ.ഷാജി,കെ.ഡി.സഞ്ജയ് നാഥ്,സുമേഷ് ചെറുവാരണം എന്നിവർ പറഞ്ഞു.
ഷഷ്ഠി ദിനത്തിൽ കാവടി അഭിഷേകം,പഞ്ചാമൃത അഭിഷേകം,ഒരു കുടം പാലഭിഷേകം,പനിനീരഭിഷേകം,ഇളനീരഭിഷേകം,നെയ്യഭിഷേകം,തേനഭിഷേകം,സുബ്രഹ്മണ്യ പൂജ അർച്ചനകൾ,മഹാനിവേദ്യം മുതലയായ വഴിപാടുകൾ ഭക്തർക്ക് നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഷഷ്ഠി പ്രസാദ വിതരണത്തിനായി 86 കൗണ്ടറുകളും വഴിപാടിനായി 8 കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ഒമ്പതിന് കാവടി പ്രദക്ഷിണം ആരംഭിക്കും. 20,000 ത്തോളം ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചടങ്ങിൽ പങ്കെടുക്കുന്നവർക്കായി ഗതാഗത സൗകര്യമുൾപ്പെടെ വിപുലമായ ക്രമീകരണങ്ങളും ഷഷ്ഠി പ്രസാദവും ഒരുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഓഫീസ് ശിലാസ്ഥാപനം രാവിലെ 11.45 ന് പ്രമുഖ വ്യവസായി ജയന്ത കുമാർ അമൃതേശ്വരി നിർവഹിക്കും.2000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ആദ്യ ഘട്ടത്തിൽ ഓഫീസ് നിർമ്മിക്കുന്നത്.ക്ഷേത്രത്തിന്റെ പുനർ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ചുറ്റുവിളക്കുകൾ നിർമ്മിക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിലാണെന്നും അവർ പറഞ്ഞു.