
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുടുംബ യൂണിറ്റ് പ്രാർത്ഥനക്ക് തുടക്കം കുറിച്ച് 6000ത്തോളം വേദികളിൽ പ്രാർത്ഥന ചടങ്ങുകൾക്ക് നേതൃത്വം നൽകിയ ഗുരുധർമ്മ പ്രചാരകൻ ബേബി പാപ്പളിയെ എസ്.എൻ.ഡി.പി യോഗം മുഹമ്മ 517-ാം നമ്പർ ശാഖ പുരസ്കാരം നൽകി ആദരിച്ചു. ശാഖ പ്രസിഡന്റ് ടി.പ്രേംനാഥ് പുരസ്കാരം സമ്മാനിച്ചു. ശാഖാസെക്രട്ടറി സി.ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ വി.കെ.ജയദേവൻ, കെ.കെ.തിലകൻ, എസ്.എസ്.സാം, എ.പി.സന്തോഷ്, വനിത സംഘം ഭാരവാഹികളായ ഷക്കീല, തങ്കമ്മ എന്നിവർ സംസാരിച്ചു.