
ചേർത്തല: രണ്ടു ഗഡു ക്ഷമാശ്വാസപ്രഖ്യാപനത്തിൽ 79മാസത്തെ കുടിശിക കവർന്നെടുത്ത പിണറായി സർക്കാരിന്റെ നടപടിക്കെതിരെ കെ.എസ്.എസ്.പി.എ ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധപ്രകടനവും ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സംഗമവും നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി.ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എം.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.ബി.ഹരിഹരൻനായർ,ടി.ഡി.രാജൻ,കെ.പി. ശശാങ്കൻ,പി.ഒ.ചാക്കോ,പി.ആർ.പ്രകാശൻ,ഇ.കെ.കാർത്തികേയൻ,കെ.ജെ. സെലിൻ,വിശ്വംഭരൻ പിള്ള,അനിൽ ഹരി, ജയമണി,ആർ.സലിം, ബി. ഗോപൻ,കെ.ജെ.അനിൽകുമാർ,എൻ.പി.നമ്പ്യാർ,സി.എ.ജയശ്രീ എന്നിവർ
സംസാരിച്ചു.