
അമ്പലപ്പുഴ : കാക്കാഴം -വളഞ്ഞവഴി -നീർക്കുന്നം മേഖലകളിൽ കടൽഭിത്തി നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ മത്സ്യത്തൊഴിലാളികൾ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ആലപ്പുഴ ഓഫീസ് ഉപരോധിച്ചു. കോൺഗ്രസ് നേതാക്കളായ ടി. എ.. ഹാമിദ്, എം. എച്ച് .വിജയൻ, എം .വി രഘു, എ. ആർ. കണ്ണൻ, എൻ. ഷിനോയ്, വിജയൻ, ഗോപാലൻ,അനിൽകുമാർ ,ഷിബു ,ബാബു ,ശ്യാം ,ഉഷ ,അജിത ,ശാലിനി ,ഷീജ ,ഗീത ,നിഷ ,സ്വാതി ,തങ്കം ,വിനീത ,മായ എന്നിവർ നേതൃത്വം നൽകി.