
ആലപ്പുഴ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ആലപ്പുഴ മേഖലാ സമ്മേളനം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുബാദിഅദ്ധ്യക്ഷത വഹിച്ചു. ബി.രവീന്ദ്രൻ, സുരേഷ് ചിത്രമാലിക, ടി.പി.ഹരീഷ്, സി.സി.ബാബു, പ്രകാശ് ചെറുബ് എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നക്കൽ ഉദ്ഘാടനം ചെയ്തു. പി.സി.പ്രേംനാഥ്, ബി.ആർ.സുദർശനൻ,സന്തോഷ് ഫോട്ടോവേപ്പഡ്,ബെയ്ലി ജോർജ്,പ്രസാദ് ചിത്രാലയം,ബൈജുശലഭം,ആർ.ഉദയൻ, ആന്റണി,വി.ടി.അനിൽകുമാർ,ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സി.കെ.ഇമ്മാനുവൽ(പ്രസിഡന്റ്), സന്തോഷ് കാത്തു(സെക്രട്ടറി), ഗോപൻ പി.പിള്ള(ട്രഷറർ).