ആലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തിൽ നിന്ന് ആറാട്ടുപുഴ-തൃക്കുന്നപ്പുഴ തീരപ്രദേശങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ജില്ലാ വികസന സമിതി യോഗം ചർച്ച ചെയ്തു. പുളിങ്കുന്ന് സബ് രജിസ്ട്രാർ ഓഫീസിന്റെ പേര് കുട്ടനാട് സബ് രജിസ്ട്രാർ ഓഫീസ് എന്നാക്കണമെന്ന് തോമസ് കെ.തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. കരാറുകാരുടെ സാമ്പത്തിക സ്ഥിതി ഉറപ്പുവരുത്തിയ ശേഷം പ്രവൃത്തികൾ അവാർഡ് ചെയ്യേണ്ടതുണ്ടെന്ന് അഡ്വ. യു. പ്രതിഭ എം.എൽ.എ അഭിപ്രായപ്പെട്ടു.അരൂക്കുറ്റി പഞ്ചായത്തിൽ ബോട്ട് ജെട്ടിക്ക് സമീപമുള്ള ആരോഗ്യ വകുപ്പിന്റെ സ്ഥലം കൈമാറിയാൽ അവിടം ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാവുന്നതാണെന്ന് ദലീമ ജോജോ എം.എൽ.എ നിർദ്ദേശിച്ചു.