minnaletta-theng-

മാന്നാർ: ഇന്നലെ ഉച്ച കഴിഞ്ഞ് ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റ് മാന്നാർ, ചെന്നിത്തല പ്രദേശങ്ങളിൽ തെങ്ങുകൾക്ക് നാശം സംഭവിച്ചു. മാന്നാർ പാവുക്കര രണ്ടാം വാർഡിൽ വിരുപ്പിൽ ക്ഷേത്രത്തിനു സമീപമുള്ള പുത്തൻ പീടികയിൽ ഷാജഹാന്റെ വീടിനോട് ചേർന്ന് നിന്ന ഏറെ ഉയരമുള്ള തെങ്ങ് ഇടിമിന്നലേറ്റ് നെടുകെ പിളർന്ന നിലയിലായി.ചെന്നിത്തലയിൽ മുൻ ഗ്രാമപഞ്ചായത്തംഗം ഒന്നാം വാർഡ് നാമങ്കേരി കൂട്ടുങ്കൽ തറയിൽ ചെല്ലമ്മയുടെ പുരയിടത്തിൽ നിന്ന തെങ്ങും ഇടിമിന്നലേറ്റ് നശിച്ചു.