
അമ്പലപ്പുഴ:ഫ്യൂച്ചറിന്റെ സുഹൈൽ വയലിത്തറ സ്മാരക സ്കോളർഷിപ്പ് വിതരണവും ആദരവും സംഘടിപ്പിച്ചു.എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആർ. ഹരികുമാർ തട്ടാരുപറമ്പിൽ നിന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.മറിയം വർക്കി സ്കോളർഷിപ്പ് ഏറ്റുവാങ്ങി. പ്രത്യേക സാമ്പത്തിക സഹായം ഡോ.വിശ്വകല ഏറ്റുവാങ്ങി.ഫ്യൂച്ചർ ചെയർമാൻ അഡ്വ.എ.നിസാമുദ്ദീൻ അദ്ധ്യക്ഷനായി. ഡോ.ഐ.എം ഇസ്‌ലാഹ്, ഡോ.കെ.ജി.പത്മകുമാർ എന്നിവരെ ആദരിച്ചു. ഫ്യൂച്ചർ ജനറൽ സെക്രട്ടറി യു.അഷ്റഫ്, ഖജാൻജി ജമാൽ പള്ളാത്തുരുത്തി, പി.കെ മുഹമ്മദ് ആഷിഖ്, മുജീബ് വൈലിത്തറ,കൊട്ടാരം ഉണ്ണിക്കൃഷ്ണൻ,സി. രാധാകൃഷ്ണൻ , രാജഗോപാലൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.