ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ കീഴിലെ ചെങ്ങന്നൂർ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗിക സമയ കെയർടെക്കറെ ആവശ്യമുണ്ട്. താത്പര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാർ എട്ടിന് മുമ്പായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ല സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04772245673. ഇമെയിൽ: zswalp@gmail.com.