ചാരുംമൂട്: ഓണാട്ടുകര സുഗന്ധവ്യഞ്ജന കർഷക ഉല്പാദക സമിതിയുടെ നടേക്കുറ്റി ക്ഷേത്രത്തിന് സമീപമുള്ള ആസ്ഥാന മന്ദിര - സംഭരണ-സംസ്കരണ കേന്ദ്രം ഉദ്ഘാനം ഇന്ന് രാവിലെ 10.30 ന് നടക്കും. മന്ത്രി സജി ചെറിയാൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യും. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് സംഭരണ-സംസ്കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.പി.മുരളീധരൻ പദ്ധതി വിശദീകരണം നടത്തും. എം.എസ്. അരുൺകുമാർ എം.എൽ.എ അങ്കുരം യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.