
ആലപ്പുഴ: കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എസ് സി ഡെമോഗ്രാഫി ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്‌സിൽ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ പുന്നപ്ര ദർശനം റസിഡന്റ്സ് അസോസിയേഷൻ അംഗവും കബീർ മാക്കിയിലിന്റെ മകളുമായ ഹാഫില കബീറിന് കോൺഫെഡറേഷൻ ഒഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (കോർവ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് സംഘടിപ്പിച്ചു. കോർവ ആലപ്പുഴ ജില്ലാ പ്രസിഡന്റ് മുജീബ് റഹ്‌മാന്റെ അദ്ധ്യക്ഷതയിൽ ഹാഫിലയുടെ വസതിയിൽ കൂടിയ യോഗം സംസ്ഥാന ട്രഷറർ സൗമ്യ രാജ് ഉദ്ഘാടനം നിർവഹിക്കുകയും വിജയിയെ ആദരിക്കുകയും ചെയ്തു. ദർശനം റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി ഗ്രാമ ദീപം സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ മിനി വേണുഗോപാൽ, ശുഭ, ജോസ് ആറാത്തും പള്ളി, ജില്ലാ മീഡിയ കോഡിനേറ്റർ റിയാസ് പുലരിയിൽ, കബീർ മാക്കിയിൽ, റോഷ്ന,ഇജാസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആദില കബീറിന്റെ കവിയരങ്ങും നടന്നു.