
ചാരുംമൂട്: നൂറനാട് പടനിലം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മാവേലിക്കര ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 442 പോയിന്റ് നേടി മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായാണ് സ്കൂൾ നേട്ടം കൈവരിച്ചത്.
396 പോയിന്റോടെ ആതിഥേയരായ പടനിലം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനത്തും, 347 പോയിന്റോടെ മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനത്തുമെത്തി.
എൽ.പി.വിഭാഗത്തിൽ വാത്തികുളം എൽ.പി.സ്കൂളും (61 പോയിന്റ്),യു.പി.വിഭാഗത്തിൽ നൂറനാട് സി.ബി.എം. ഹൈസ്കൂളും (74 പോയിന്റ്)
ഹൈസ്കൂൾവിഭാഗത്തിൽ പടനിലം ഹയർ സെക്കൻഡറി സ്കൂളും ( 195 പോയിന്റ് ) ഒന്നാമതെത്തി. സമാപന സമ്മേളനംനൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ സുരേഷ് ഉദ്ഘാടനം
ചെയ്തു.