ആലപ്പുഴ: എറണാകുളത്ത് നടക്കുന്ന സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്ന ജില്ലയിൽ നിന്നുള്ള കായിക താരങ്ങൾക്കും ജില്ലാപഞ്ചായത്ത് ജഴ്‌സി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് വിതരണം ചെയ്തു. ജില്ലയിൽ നിന്ന് 1075 കായികതാരങ്ങളും 75 ഒഫിഷ്യൽസും വിവിധ ഇനങ്ങളിൽ സംസ്ഥാന കായിക മേളയിൽ പങ്കെടുക്കും. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ എം.വി.പ്രിയ അദ്ധ്യക്ഷത വഹിച്ചു.