
ചേർത്തല: പള്ളിപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തണ്ണീർമുക്കം എട്ടാം വാർഡിൽ കൃഷ്ണവിലാസം രവീന്ദ്രന്റെ മകൻ രാഹുൽ (24) ആണ് മരിച്ചത്. ചേർത്തല - അരൂക്കുറ്റി റോഡിൽ എൻ.എസ്.എസ്. കോളേജ് ജംഗ്ഷന് വടക്ക് വശം ഇന്നലെ രാത്രി എട്ടരയോടെ രാഹുൽ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സി.പി.എം. പള്ളിപ്പുറം ലോക്കൽ കമ്മറ്റിയംഗം റോബിൻസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചു..
ശ്രീദേവിയാണ് രാഹുലിന്റെ മാതാവ് . സഹോദരങ്ങൾ:രേഷ്മ, ഗ്രീഷ്മ . സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.