tur

തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ(കെ.എസ്.എസ്.പി.എ) അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട് സബ്ട്രഷറിക്ക് മുന്നിൽ പ്രതിക്ഷേധ സംഗമം സംഘടിപ്പിച്ചു. ക്ഷാമാശ്വാസ കുടിശിക ഉടൻ അനുവദിക്കുക,പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.ഒ.ചാക്കോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ആർ.വിജയകുമാർ അദ്ധ്യക്ഷനായി. പി.രാമചന്ദ്രൻ നായർ,എൻ.ദയാനന്ദൻ,കെ.ആർ.രാജു, കെ.ആർ.വിജയകുമാർ, ബ്ലോക്ക് സെക്രട്ടറി ബി.ജനാർദ്ദനൻ,വൈസ് പ്രസിഡന്റ് പ്രീതി, കെ.ജെ. ടൈറ്റസ്, പൊന്നമ്മ, ലിഷീന കാർത്തികേയൻ,സുരേഷ് തുടങ്ങിയവർ സംസാരിച്ചു.