chera

വള്ളികുന്നം : ജാതി - മത സ്പർദ്ധ സമൂഹത്തെ ഇരുട്ടിലേക്ക് കൊണ്ടുപോകുന്ന ഈ കാലഘട്ടത്തിൽ മഹാകവി കുമാരനാശാന്റെ കൃതികൾ പകർന്ന നവോത്ഥാന മൂല്യങ്ങൾ ഇന്നും പ്രസക്തമാണന്ന് ഡോ.ചേരാവള്ളി ശശി അഭിപ്രായപ്പെട്ടു. മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണത്തിന്റെ ഭാഗമായി വള്ളികുന്നം മണക്കാട് ഗാന്ധി മെമ്മൊറിയൽ ലൈബ്രറിയും കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതിയും ചേർന്ന് നടത്തിയ ശതാബ്ദി ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവിയും ചിത്രകാരനുമായ ആർ.പാർത്ഥസാരഥി വർമ്മ വിഷയാവതരണം നടത്തി. ഗാന്ധി മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ് കെ.പി.എ.സി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഷാനവാസ്, അനിൽ നീണ്ടകര, ഡോ.സുഷമ അജയൻ, അജയൻ പോക്കാട്ട്, ഗോപാൽജി വള്ളികുന്നം, ജി.മുരളി, ശബാന മഠത്തിൽ, എസ്. ജോയിക്കുട്ടി , വർഗീസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമിതിയുടെ ജില്ലാ ജോയിന്റ് കൺവീനർ ജെ.ബാബുരാജ് സ്വാഗതവും ഗാന്ധി മെമ്മോറിയൽ ലൈബ്രറിയുടെ സെക്രട്ടറി ആർ.സാബു നന്ദിയും പറഞ്ഞു . മഹാകവി കുമാരനാശാൻ കവിതകളുടെ അവതരണവും നടന്നു .