
അമ്പലപ്പുഴ:കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദയുടെ 58-ാമത് ജന്മദിനാഘോഷവും പ്രതിഷ്ഠാ വാർഷികവും ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഉദ്ഘാടനം ചെയ്തു. ഫാ. ഈനാശു ചിറ്റിലപ്പള്ളി ജന്മദിന സന്ദേശം നൽകി. അനിൽദേവ് ,രവീന്ദ്രൻ,സുധീർ പണിക്കർ തുടങ്ങിയവർ സംസാരിച്ചു.സ്വാമി ശിവബോധാനന്ദനന്ദി പറഞ്ഞു.തുടർന്ന് വിഭവസമൃദ്ധമായ സദ്യയും നടന്നു.