ആലപ്പുഴ: കേരളാകോൺഗ്രസ് വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഒരുവർഷം നീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. റെജി ചെറിയാൻ, അഡ്വ.തോമസ് .മാത്തുണ്ണി, സിറിയക്ക് കാവിൽ, റോയി ഊരാംവേലി, ജോസ് കോയിപ്പള്ളി, തോമസ് കുറ്റിശ്ശേരി, സാബു തോട്ടുങ്കൽ, ജോസ് കാവനാടൻ, അഡ്വ.കെ.ജി.സുരേഷ്, ജോർജ് ജോസഫ്, ബാബു പാറക്കാടൻ, ആലിസ് ജോസി, അരുൺ.പി.സാം, സമദ് താമരകുളം, ജോമ്പിൾ പെരുമാൾ, ഷാജി കല്ലറയ്ക്കൽ, എസ്.എസ്.ബിജു, മുരളി പരിയാത്ത്, അഡ്വ.ജോസഫ് മാത്യു തുടങ്ങിയവർ സംസാരിച്ചു.