വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം 4009 -ാം നമ്പർ കടുവുങ്കൽ ശാഖയിൽ പഞ്ചലോഹ നിർമ്മിതമായ ശ്രീനാരായണഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ വാർഷികം 10, 11 തീയതികളിൽ നടക്കും. 10ന് രാവിലെ 7ന് പതാക ഉയർത്തൽ, 8ന് ഗുരുദേവ ഭാഗവതപാരായണവും പൂജയും, വൈകിട്ട് 5 ന് ദൈവദശക ആലാപാന മത്സരം, രാത്രി 8ന് നൃത്ത സന്ധ്യ. 11ന് രാവിലെ 5ന് മഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, കലശാഭിഷേകം, വിശേഷാൽ പൂജ. രാവിലെ 10 ന് നടക്കുന്ന പൊതുസമ്മേളനം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്യും.യൂണിയൻ കൺവീനർ ബി.സത്യപാൽ മുഖ്യപ്രഭാഷണം നടത്തും.വൈസ് ചെയർമാൻ രഞ്ജിത്ത് രവി എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും. ഉച്ചയ്ക്ക് 1 ന് അന്നദാനം,വൈകിട്ട് 5ന് ഘോഷയാത്ര. രാത്രി 7.30 ന് നാടകം എന്നിവ നടക്കും.