
മാന്നാർ : സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കലാ പ്രതിഭകൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്നതിന്റെ ഭാഗമായി, സംസ്ഥാന സാമൂഹ്യനീതി വകുപ്പ് രുപീകരിച്ച 'അനുയാത്ര റിഥം' ആർട്ട് ട്രൂപ്പിൽ സെലക്ഷൻ ലഭിച്ച കടുത്തുരുത്തി അനുവിന്ദ് സുരേന്ദ്രന് ആത്മബോധോദയ സംഘസ്ഥാപകൻ ശുഭാനന്ദഗുരുവിന്റെ ജന്മഭൂമിയായ കുട്ടംപേരൂർ ആദർശാശ്രമത്തിൽ ആദരവ് നൽകി. ശുഭാനന്ദ കീർത്തനങ്ങൾ ആലപിച്ച് ശ്രദ്ദേയനായ കലാകാരനാണ് അനുവിന്ദ് സുരേന്ദ്രൻ. കടുത്തുരുത്തിയിൽ എം.പി സുരേന്ദ്രന്റെയും ഐ.വി.സജിതയുടെയും മൂത്തമകനാണ് അനുവിന്ദ്. ആദർശാശ്രമം ആചാര്യൻ മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു .ആദർശാശ്രമ സെക്രട്ടറി അപ്പുക്കുട്ടൻ അനുവിന്ദ് സുരേന്ദ്രനെ ആദരിച്ചു. ശശി, ജ്ഞാനമാണി, ബാലക്യഷ്ണൻ, രമേശൻ, മനുമാന്നാർ, സുരേഷ് കറുകച്ചാൽഎന്നിവർ പങ്കെടുത്തു.