ആലപ്പുഴ: കേരള സ്റ്റേറ്റ് സ‌ർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പാതിരാപ്പള്ളി യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബസംഗമവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.എ.ജലീൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.വി.മോഹൻദാസ് അദ്ധ്യക്ഷനായി. റാഫി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പി.പി.ജയിംസ്, ബി.ഷീലപ്പൻ, ഡബ്ല്യു.പി.തങ്കച്ചൻ തുടങ്ങിയവർ‌ സംസാരിച്ചു.