മാന്നാർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, മാന്നാർ റോയൽ ലയൺസ് ക്ലബ്, തിരുവല്ല ഐ മൈക്രോസർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെ മാന്നാർ നായർ സമാജം സ്‌കൂളിൽ 1 മുതൽ 12-ാം ക്ലാസ്‌ വരെയുള്ള വിദ്യാർത്ഥികൾക്കായി സൗജന്യ കാഴ്ച പരിശോധനയും കണ്ണട വിതരണവും ഇന്ന് നടക്കും. മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ 9 ന് മന്ത്രി സജി ചെറിയാൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലം മുഖ്യാതിഥിയാകും. വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കും സ്കൂൾ അദ്ധ്യാപക അനദ്ധ്യാപകർക്കും ക്യാമ്പിൽ തിമിര നിർണയം ഉൾപ്പടെയുള്ള കണ്ണ് പരിശോധന നടത്താം.