ആലപ്പുഴ:കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കെ-റെയിൽ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ലോകബാങ്ക് നിർദ്ദേശിക്കുന്ന പുനരധിവാസ പാക്കേജും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സർക്കാർ ഉറപ്പുവരുത്തണം. ജനങ്ങളുടെ ആശങ്ക റെയിൽവേ മന്ത്രിയെ നേരിട്ട് അറിയിക്കുമെന്നും കൊടിക്കുന്നിൽ പ്രസ്താവനയിൽ അറിയിച്ചു.