ആലപ്പുഴ: ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ മിഷൻ - 2025ന്റെ അവലോകന സമ്മേളനത്തിൽ 200 പ്രതിനിധികൾ പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ.കോശി.എം.കോശി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ.അജിത്ത്കുമാർ ക്ലാസെടുത്തു. ഡി.സി.സി ഭാരവാഹികളായ തോമസ് ജോസഫ്, ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, സുനിൽ ജോർജ്ജ്, ഐസക്ക് മാടവന, അഡ്വ. എൻ.ശ്രീകുമാർ, സി.വി.മനോജ്കുമാർ, കെ.എ.സാബു, ടി.എ.ഹാമീദ്, എം.എസ്.ചന്ദ്രബോസ്, രഘുവരൻ എന്നിവർ സംസാരിച്ചു.