photo

ആലപ്പുഴ: ചീപ്പുങ്കൽ ഭാഗത്ത് പാഴ്‌മരങ്ങൾ വെട്ടി ബോട്ട് ചാലുകളിലേക്കും ഇടത്തോടുകളിലേക്കും തള്ളുന്നത് ജലഗതാഗതത്തിന് ഭീഷണിയാകുന്നു.

ചില്ലകളോടുകൂടിയ മരങ്ങൾ തോട്ടിൽ ഒഴുകി നടക്കുന്നത് ബോട്ടുകളുടെയും മറ്റ് ജലയാനങ്ങളുടെയും സഞ്ചാരത്തിന് തടസമാകുന്നുണ്ട്. ജലഗതാഗത വകുപ്പിന്റെ മുഹമ്മ - മണിയാപറമ്പ് ബോട്ട് സർവീസ് ഇത്തരത്തിൽ തടസപ്പെട്ടിരുന്നു. ഒഴുകി നടക്കുന്ന മരക്കൊമ്പുകൾ പ്രൊപ്പല്ലറിലും പങ്കയിലും തട്ടി ബോട്ട് അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്. പെണ്ണാർ തോട്ടിലെ ചീപ്പുങ്കൽ ഭാഗത്താണ് മരങ്ങൾ വെട്ടി തോട്ടിലിടുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നത്. ബോട്ടുചാൽ ഭാഗത്തെ വീട്ടുകാരാണ് ഇത്തരത്തിൽ തടസം സൃഷ്ടിക്കുന്നത്. അപകടകരമായ ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ ആവശ്യമായ ഇടപെടൽ അധികൃതരിൽ നിന്ന് ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

അപകടമുണ്ടാക്കുന്ന തരത്തിൽ മരക്കമ്പുകൾ വെട്ടി തോട്ടിലിടുന്നവർക്കെതിരെ നടപടി സ്വീകരിക്കണം
- ആദർശ് കുപ്പപ്പുറം, സംസ്ഥാന ജനറൽ സെക്രട്ടറി, സ്രാങ്ക് അസോ.