photo

ആലപ്പുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ടൗൺകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനാചരണം നടത്തി. ടൗൺ പ്രസിഡന്റ് എം.വി.മണിയുടെ അദ്ധ്യക്ഷത വഹിച്ചു. യോഗം ജില്ലാ സെക്രട്ടറി കെ.സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു. ആര്യാട് ഗവ. വി.എച്ച്.എസ്.എസ് അദ്ധ്യാപകൻ കെ.ജെ.സ്റ്റാലിൻ മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ ട്രഷറർ എം.മുഹമ്മദ് യൂനുസ്, ടൗൺ സെക്രട്ടറി നരേന്ദ്രൻനായർ, കെ.കെ.രാമചന്ദ്രൻ,പുഷ്‌കരൻ,എന്നിവർ സംസാരിച്ചു.