photo

ചേർത്തല:ബാല സാഹിത്യകാരൻ ജി.കണ്ണനുണ്ണി എഴുതിയ ബാലസാഹിത്യകൃതി മ്മള് ഒരു കഥ പറയട്ട് പുസ്തക പ്രകാശനം ഹാസ്യ സാഹിത്യത്തിൽ കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവ് സുനീഷ് വാരനാട് നിർവഹിച്ചു. ഉപ്പ് യൂട്യൂബിലൂടെ പ്രശസ്തരായ പ്രമോദും പ്രിയയും പുസ്തകം ഏറ്റുവാങ്ങി.സമ്മേളനം വെറൈറ്റി ഫാർമാർ സുജിത്ത് സ്വാമി ഉദ്ഘടാനം ചെയ്തു. സാംസ്‌കാരിക പ്രവർത്തകൻ ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് ബി.ജോസ്‌കുട്ടി പുസ്തക പരിചയം നടത്തി.

ടോം ജോസഫ് ചമ്പക്കുളം,രാജുപള്ളിപ്പറമ്പിൽ,വിനീത് എരമല്ലൂർ,ദീപു രാജ് , ബിജു സെബാസ്റ്റ്യൻ,സജി പൊന്നൻ,കൊച്ചുപ്രദീപ്,സജിത്ത് കലവൂർ,ജി. കണ്ണനുണ്ണി എന്നിവർ സംസാരിച്ചു.