sc

ചേപ്പാട്: ഇന്ത്യൻ ആർമിയിൽ നീണ്ട 30 വർഷത്തെ സേവനത്തിന് ശേഷം നാട്ടിലെത്തിയ ഹോണററി ലഫ്റ്റനന്റ് മനോജ് ടി.എസിനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ അഖില ഭാരതീയ പൂർവ സൈനിക സേവ പരിഷത്ത് ചേപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ് വേണു ജി.നായർ, സെക്രട്ടറി ശ്രീകുമാർ, ജില്ലാപ്രസിഡന്റ് രാജഗോപാലൻ നായർ, ജനറൽ സെക്രട്ടറി ബിജു ഇടക്കല്ലിൽ, വൈസ് പ്രസിഡന്റ് രാജേന്ദ്രൻ നായർ, മോഹൻ കുമാർ, വിജയൻ സി. പിള്ള, പ്രീത പ്രതാപൻ, സന്ധ്യ ഹരികുമാർ, പ്രഭ റിതേഷ് എന്നിവർ സന്നിഹിതരായിരുന്നു.