
ആലപ്പുഴ: വിദ്യാധിരാജപുരം വിദ്യാധിരാജ ഇന്റർനാഷണലും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്റർ കൊച്ചിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രോഹിണി ഉദ്ഘാടനം ചെയ്തു.വിദ്യാധിരാജ ഇന്റർനാഷണൽ പ്രസിഡന്റ് ഡോ.ഡി.എം. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു . ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ.എസ്.കെ. വർമ്മ കോയമ്പത്തൂർ, വിദ്യാധിരാജ ഇന്റർനാഷണൽ സെക്രട്ടറി ജനറൽ പെരുമുറ്റം രാധാകൃഷ്ണൻ ഗ്രാമപഞ്ചയത്ത് മെമ്പർമാരായ ഇന്ദു കൃഷ്ണൻ ,കെ.ഗോപി , കെ.വി.തൃദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. അഡ്വ.ഭാവന സ്വാഗതവും ശ്രീ പ്രഭാകരൻ നായർ നന്ദിയും പറഞ്ഞു.