
അമ്പലപ്പുഴ: മാസങ്ങളായി മതിൽ ഇടിഞ്ഞ് വീണ് വഴിയടഞ്ഞ സാംസ്കാരിക നിലയിത്തിലേക്കുള്ള വഴി കഞ്ഞിപ്പാടത്തെ സാംസ്കാരിക സംഘടനയായ ദർശനം സാംസ്കാരിക വേദി പ്രവർത്തകർ എത്തി തുറന്നു കൊടുത്തു. കെ.വിജയൻ ഗ്രന്ഥശാലയിലേക്കുള്ള വഴിയിലെ മതിൽ ഇടിഞ്ഞു വീണതിനെ തുടർന്ന് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന വായനശാലയിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമായിരുന്നു. വായനക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് പഞ്ചായത്തിന്റെ ആരും തിരികെ നോക്കാത്ത സാഹചര്യത്തിൽ ദർശനം സാംസ്കാരിക വേദി പ്രവർത്തകർ ഇടിഞ്ഞു വീണ മതിലിന്റെ ഇഷ്ടികൾ അടുക്കി മാറ്റി വച്ച് വഴി ഒരുക്കുകയായിരുന്നു.