
മാന്നാർ: നിയുക്ത ശബരിമല മേൽശാന്തി തോട്ടത്തിൽമഠം അരുൺകുമാർ നമ്പൂതിരിക്ക് സ്വീകരണവും അഖില ഭാരത അയ്യപ്പ സേവാസംഘം 3838-ാം നമ്പർ കുന്നത്തൂർ ശാഖയുടെ പ്രവർത്തനോദ്‌ഘാടനവും കുട്ടംപേരൂർ കുന്നത്തൂർ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിൽ നടന്നു. അഖിലഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ ഉദ്‌ഘാടനം നിർവഹിച്ചു. രാധാകൃഷ്ണൻ പാട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത മേൽശാന്തി അരുൺകുമാർ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പ്രത്യൂപാൽ, അയ്യപ്പ സേവാസംഘം താലൂക്ക് യൂണിയൻ സെക്രട്ടറി ഷാജി വേഴപ്ര, ട്രഷറർ രാജേഷ് എൻ.ആർ.സി, ബാലസുന്ദര പണിക്കർ, അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന് വേണ്ടി ഹരികുമാർ, ഗുരുസ്വാമി ചെന്നിത്തല മോഹനൻ ചക്കനാട്ട് എന്നിവർ സംസാരിച്ചു. സെക്രട്ടറി അഭിലാഷ് ബാബു സ്വാഗതവും ജോ.സെക്രട്ടറി ശിവപ്രസാദ് നന്ദിയും പറഞ്ഞു.
നിയുക്ത ശബരിമല മേൽശാന്തിയെ കുന്നത്തൂർ മേൽശാന്തി രാധാകൃഷ്ണൻ നമ്പൂതിരി പൂർണകുംഭം നൽകിയും അയ്യപ്പ സേവാസംഘം കുന്നത്തൂർ ശാഖാ മുൻസെക്രട്ടറി രാധാകൃഷ്ണൻനായർ ഹാപ്പിവില്ല ഹാരാർപ്പണം നടത്തിയും സ്വീകരിച്ചു. കുട്ടംപേരൂർ ശ്രീകാർത്ത്യായനി ദേവീക്ഷേത്രം ദേവസ്വം പ്രസിഡന്റ് സുധൻപിള്ള, വൈസ് പ്രസിഡന്റ് വേണുകേശവ്, എസ്.എൻ.ഡി.പി യോഗം 68-ാംനമ്പർ ശാഖാ പ്രസിഡന്റ് വേണുകേശവ്, സെക്രട്ടറി സുഭാഷ് കാരാഞ്ചേരിൽ, കുട്ടംപേരൂർ അയ്യപ്പ സേവാസംഘത്തിനു വേണ്ടി ചന്ദ്രവാര്യർ, പ്രസാദ്, വീരശൈവ മഹാസഭ 93-ാം നമ്പർ ശാഖയ്ക്കായി മോഹനൻപിള്ള, ഹരീന്ദ്രൻപിള്ള, തണ്ടാർ മഹാസഭ 76-ാം നമ്പർ ശാഖയ്ക്കായി ഗോപാലൻ പാട്ടത്തിൽ, കേരള പുലയ മഹാസഭ 1218-ാം നമ്പർ ശാഖയ്ക്കായി സുരേഷ് കുമാർ കരിയിൽ, കുട്ടംപേരൂർ വിശ്വകർമസഭയ്ക്കായി ഹരിദാസ് വാണില്ലത്തിൽ, താന്നിക്കൽ അന്നപൂർണ്ണേശ്വരി ഹൈന്ദവ സംഘടനയ്ക്കായി ഹരികുട്ടംപേരൂർ, ചേപ്പഴത്തിൽ പൗർണമി സംഘത്തിനായി വത്സല, രേഖാമുരളി, ജീജശരത്ത്, ശ്രീഗുരുവായൂരപ്പൻ നാരായണീയം സമിതിയ്ക്കായി മണിയമ്മ പാണ്ടിപ്പുറത്ത്, കുന്നത്തൂരമ്മ ഭക്തജന സമിതിയ്ക്കായി ഗോപാലകൃഷ്ണൻ കാര്യാട്ടിൽ തുടങ്ങിയവർ ശബരിമല മേൽശാന്തിയെ പൊന്നാട അണിയിച്ചു.
അഖിലഭാരത അയ്യപ്പ സേവാസംഘം 3838-ാം നമ്പർ കുന്നത്തൂർ ശാഖയുടെ ഭാരവാഹികളായി രാധാകൃഷ്ണൻ പാട്ടത്തിൽ(പ്രസിഡന്റ്), സതീഷ്‌കുമാർ കൊച്ചുകുന്നക്കാട്ട് (വൈസ് പ്രസിഡന്റ്), അഭിലാഷ് ബാബു ഹാപ്പിവില്ല(സെക്രട്ടറി), ശിവപ്രസാദ് കുമരംചിറ(ജോ.സെക്രട്ടറി), അജിത്കുമാർ പുതുക്കുളങ്ങര (ട്രഷറർ), മുരളി മുരളിനിവാസ്, മനോജ്കുമാർ കുറ്റിയിൽ, വിനയകുമാർ കൊമച്ചേത്ത്, ഗോപകുമാർ വേരൂർ കിഴക്കെതിൽ, ആദർശ് കണ്ടത്തിൽ, നിഖിൽനായർ മണലികുളങ്ങര, രാധാകൃഷ്ണൻ രാധികാലയം(കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.