മാവേലിക്കര : ഭാരതീയ വിചാരകേന്ദ്രം മാവേലിക്കര സ്ഥാനീയ സമിതിയുടെ കുടുംബ സംഗമം ആർ.എസ്.എസ് ദക്ഷിണ പ്രാന്തകാര്യകാരി അംഗം എ.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥാനീയ സമിതി പ്രസിഡന്റ് പ്രൊഫ.ഈശ്വരൻ നമ്പൂതിരി അദ്ധ്യക്ഷനായി. ഭാരതീയ വിചാരകേന്ദ്രം മേഖലാ സംഘടനാ സെക്രട്ടറി പി.എസ്.സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി രാജൻ രവീന്ദ്രൻ, കരിമ്പിൻപുഴ മുരളി, ബി.രവീന്ദ്രൻ നായർ, ആർ.ശ്രീദേവ്, പി.എൻ. രവികുമാർ എന്നിവർ സംസാരിച്ചു. സുബ്രഹ്മണ്യ അയ്യർ അവതരിപ്പിച്ച ഗാനസന്ധ്യയും നടന്നു.