മാവേലിക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കണ്ടിയൂർ ഏരിയ കുടുംബമേള ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.ഇന്ദിരാമ്മ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പ്രൊഫ.ജി.സോമനാഥൻ നായർ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ മുഖ്യപ്രഭാഷണം നൽകി. ടൗൺ പ്രസിഡന്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, ടൗൺ സെക്രട്ടറി കെ.പി.സുകുമാരൻ, കെ.ശ്രീദേവിയമ്മ, കെ.വി.ബാലകൃഷ്ണൻ നായർ, പി.ജി.രമാദേവി, സി.അംബികാദേവി, സി.എസ്.ദേവയാനിദേവി എന്നിവർ സംസാരിച്ചു.