മാവേലിക്കര: നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര ഇലക്ട്രിക്കൽ ഡിവിഷനാഫീസിന്റെ മുമ്പിൽ പ്രതിഷേധ ദിനം ആചരിച്ചു. പവർ സെക്രട്ടറി പെൻഷനെ സംബന്ധിച്ച് ഇറക്കിയ ഏകപക്ഷീയ ഉത്തരവ് പിൻവലിക്കുക, ഉഭയ കക്ഷി ചർച്ചകളിലൂടെ ക്രികക്ഷി കരാർ വ്യവസ്ഥയിൽ ഒപ്പിട്ട ദീർഘകാല കരാറിന് ഗവ.അംഗീകാരം നൽകുക, സമഗ്ര ചികിത്സാ പദ്ധതി വൈദ്യുതി ബോർഡിലും നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ ദിനം ആചരിച്ചത്. വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം യു.പ്രകാശ് അദ്ധ്യക്ഷനായി. പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.മോഹനൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി. പി.സോമൻ, കെ.കെ.ശ്രീഘോഷ, ടി.ജി.ബാലനാചാരി, എം.വിജയൻ, ലീലാമ്മ പാപ്പച്ചൻ എന്നിവർ നേതൃത്വം നൽകി. അരവിന്ദ് സ്വാഗതവും കെ.ജി.റജി മോഹൻ നന്ദിയും പറഞ്ഞു.