മാവേലിക്കര: മഹിള ഐക്യവേദിയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം 30,ഡിസംബർ 1 തീയതികളിൽ മാവേലിക്കരയിൽ നടക്കും. 30ന് മഹിളാ നേതൃസംഗമം മാവേലിക്കര വന്ദനം ഓഡിറ്റോറിയത്തിൽ നടക്കും. ഡിസംബർ 1ന് സംസ്ഥാന സമ്മേളനം വിദ്യാധിരാജ വിദ്യാപീഠം സ്കൂളിൽ വച്ച് നടക്കും. സംഘാടക സമിതി യോഗം മഹിളഐക്യവേദി സംസ്ഥാന അധ്യക്ഷ ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർപേഴ്സണായി ഉഷാ നമ്പൂതിരി, ജനറൽ കൺവീനറായി ആർ.ഗിരിജകുമാരി എന്നിവരെ തിരഞ്ഞെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.സുശികുമാർ, സമിതി അംഗം സി.എൻ.ജിനു, ജി. ശശികുമാർ, ജില്ലാ അദ്ധ്യക്ഷൻ രാധാകൃഷ്ണ പണിക്കർ, ജില്ലാ ജനറൽ സെക്രട്ടറി എം.പ്രഗൽഭൻ എന്നിവർ പങ്കെടുത്തു.