jai

ആലപ്പുഴ: ജയ്‌സിസ് ചേമ്പർ ഒഫ് കൊമേഴ്സ് ആലപ്പുഴ ടേബിൾ 2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ബിസിനസ് സംഗമവും എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ടേബിൾ ചെയർമാൻ നസീർ സലാം അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സി.എ.ലവൻ (ചെയർമാൻ ), മാത്യു തോമസ് (വൈസ് ചെയർമാൻ), ടി.ടി.ശ്യാം (സെക്രട്ടറി), പ്രിസ്റ്റി കുര്യാക്കോസ് (ട്രഷറർ), പി.അശോകൻ, ടി.എൻ.തുളസിദാസ് (ഡയറക്ടഴ്സ്), ഒ.ജെ.സ്‌കറിയ (കോച്ച്), എ.എ.ഫെലിക്‌സ് (പ്രോഗ്രാം ഡയറക്ടർ) തുടങ്ങിയവർ സ്ഥാനമേറ്റു. ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ഡോ.ഷബിൻ ഷാ, ഡയറക്ടർ ജായു പ്രകാശ്, വ്യവസായി ഒ.സി.വക്കച്ചൻ, ജൂനിയർ ജയ്‌സിസ് സോൺ പ്രസിഡന്റ് റിസാൻ.എ.നസീർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ മനോജ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.