ആലപ്പുഴ: രജിസ്റ്റേർഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ നാലാമത് ആലപ്പുഴ യൂണിറ്റ് സമ്മേളനം ഇന്ന് രാവിലെ 10ന് സി.എ ഹോളിഡെയ്സിൽ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് എൻ.മധു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ എ.കെ.മഞ്ജുമോൻ മുഖ്യപ്രഭാഷണം നടത്തും.