tur

തുറവൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റ് കുടുംബമേള പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എ.ഭാസ്ക്കരൻ നായർ അദ്ധ്യക്ഷനായി. .പഞ്ചായത്തംഗം ബി.ശ്രീദേവി,ബി.ശോഭ, എം.പി.അശോകൻ, ആർ.ഗീതാമണി, കെ.വി. കൃഷ്ണകുമാർ, കെ.ഗോപാലൻ, വി.മേരി, പി.എ.മുസ്തഫ,കെ.പ്രകാശൻ എന്നിവർ സംസാരിച്ചു. വയോജനങ്ങൾക്കുള്ള ആരോഗ്യസംരക്ഷണ യോഗാക്ലാസ് യോഗാചാര്യൻ കെ.ജെ.സുരേഷ് കുമാർ നയിച്ചു. പെൻഷൻകാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ആർ.രാജാമണി സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.പി.സത്യൻ നന്ദിയും പറഞ്ഞു.