gh

ആലപ്പുഴ : കുടുംബശ്രീ പ്രവർത്തനങ്ങൾ പഠിക്കുന്നതിനായി, മറയൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ സി.ഡി.എസ് പ്രതിനിധികളും കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൻ സിനി പുന്നൂസ്, വൈസ് ചെയർപേഴ്‌സൻ ശുഭശ്രീ, ചാർജ് ഓഫീസർ പി.എം.അഭിലാഷ്, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ഉഷ ഹെൻട്രി ജോസഫ്, സത്യവതി പളനിസ്വാമി എന്നിവരുടെ നേതൃത്വത്തിലെത്തിയ മുപ്പത്തിയഞ്ചംഗസംഘം പഞ്ചായത്ത് - കുടുംബശ്രീ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചോദിച്ച് മനസിലാക്കി. കാർഷികമേഖലയിലെ ഇടപെടലുകളെ സംബന്ധിച്ച് കർഷകരായ എസ്.പി.സുജിത്ത്, ശുഭകേശൻ എന്നിവരുമായി അംഗങ്ങൾ സംവദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ , വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, സി.ഡി.എസ് ചെയർ പേഴ്‌സൻ സുനിതാ സുനിൽ, വൈസ് ചെയർപേഴ്‌സൻ റജി പുഷ്പാംഗദൻ, സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ, അസിസ്റ്റന്റ് സെക്രട്ടറി പി.രാജീവ്, ഫാക്കൽട്ടി അംഗങ്ങളായ ജി.മുരളി, ടി.ജി. ഗോപിനാഥ്, കൃഷി ഓഫീസർ റോസ്മി ജോർജ് , സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ബി.ബൈരഞ്ചിത്, കെ.കമലമ്മ, ജ്യോതിമോൾ, പഞ്ചായത്തംഗങ്ങളായ ഫെയ്‌സി.വി. ഏറനാട്, ജോഷി മോൻ, മിനി പവിത്രൻ, രജനി രവി പാലൻ, പുഷ്പവല്ലി, ബി.ഇന്ദിര എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. കഞ്ഞിക്കുഴി പയർവിത്തും കയർ ഉൽപ്പന്നങ്ങളും ഉപഹാരമായി നൽകി.