gh

ആലപ്പുഴ: നഗരഭരണാധികാരികൾക്ക് കൊടുത്ത അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പി മുനിസിപ്പൽ വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കണ്ടിജൻസി തൊഴിലാളികൾ ആലപ്പുഴ നഗരസഭ കവാടത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ബി നസീർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ആർ.അനിൽകുമാർ സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ.സദാശിവൻപിള്ള, അസി.സെക്രട്ടറി പി.കെ.ബൈജു എന്നിവർ സംസാരിച്ചു. സജിത്ത്, അനീഷ്, സുരേഷ്, ഷാനവാസ്, സരിത എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.